ഭൈറോണ്‍ സിംഗ് ശെഖാവത്തിന് അനുകൂലമായി രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുകയില്ലെന്ന് രാജ്യസഭയില്‍ മിസോ നാഷണല്‍ ഫ്രണ്ടിന്‍റെ ഏക എം.പിയായ ലാല്‍ഹിമിഗലീന വ്യാഴാഴ്ച അറിയിച്ചു.
ഉപരാഷ്‌ട്രപതിയും, മുന്‍ രാജ്യ സഭ അധ്യക്ഷനുമായിരുന്നു ശെഖാവത്ത്. എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പാര്‍ട്ടി ഇതു വരെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന് തീരുമാനിച്ചിട്ടില്ല. പാര്‍ട്ടി തീരുമാനത്തെ പിന്തുണക്കും. എന്നാല്‍, സ്വന്തമായി തീരുമാനമെടുക്കാന്‍ പാര്‍ട്ടി അവസരം തരുകയാണെങ്കില്‍ ശെഖാവത്തിനെ പിന്തുണക്കില്ല- ലാല്‍ ഹിമിഗലീന പറഞ്ഞു.
അടുത്ത കാലത്ത് മിസോ നാഷ്‌ണല്‍ ഫ്രണ്ടും, എന്‍.ഡി.എയുമായുള്ള ബന്ധം ഉലച്ചിലിലാണ്. പ്രശ്‌നാധിഷ്‌ഠിത സഖ്യം ആരുമായിട്ടും ആകാമെന്ന നിലപാടിലാണ് മിസോ നാഷ്‌ണല്‍ ഫ്രണ്ട്.
ഭരണകക്ഷിയായ മിസോ നാഷ്‌ണല്‍ ഫ്രണ്ടിന് രാഷ്‌ട്രപതി തിരഞ്ഞെടുപ്പില്‍ 204 വോട്ടുകളുടെ പിന്തുണയാണ് ഉള്ളത്.