ശരദ് പവാറും പ്രഫുല്‍ പട്ടേലും രാജിവച്ചു?

Webdunia
വെള്ളി, 20 ജൂലൈ 2012 (09:08 IST)
PRO
PRO
എന്‍സിപി അധ്യക്ഷനും കൃഷിമന്ത്രിയുമായ ശരത്‌ പവാറും ഘന വ്യവസായ മന്ത്രി പ്രഫുല്‍ പട്ടേലും രാജിവച്ചതായി റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന്‍ ആര് എന്ന തര്‍ക്കത്തെ തുടര്‍ന്നാണ് പവാറും പട്ടേലും ഇടഞ്ഞത്. പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന് ഇവര്‍ രാജിക്കത്ത് കൈമാറി. ഇരുവരും വെള്ളിയാഴ്ച ഓഫിസുകളില്‍ എത്തില്ല.

ഇരുവരും ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം ചെയ്യാനിരിക്കെയാണ് രാജി. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം പവാറും പട്ടേലും ബഹിഷ്‌കരിച്ചിരുന്നു.

പ്രണബ്‌ മുഖര്‍ജി ധനമന്ത്രി സ്‌ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനാര്‌ എന്നതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തത്. പ്രണബ്‌ ഒഴിഞ്ഞതിനെ തുടര്‍ന്ന്‌ പ്രതിരോധ മന്ത്രി എ കെ ആന്റണിയെ രണ്ടാമനായി പ്രധാനമന്ത്രി നിയോഗിച്ചിരുന്നു. എന്നാല്‍ പവാറാണ്‌ രണ്ടാമനാകേണ്ടതെന്നാണ് എന്‍സിപിയുടെ വാദം. ആന്റണിയെ നിയോഗിച്ച കാര്യം സര്‍ക്കാര്‍ അറിയിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു.