മുംബെയുടെ വടക്ക് പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തിലുള്ള ഒരു വേശ്യാലയത്തില്‍ നടന്ന തെരച്ചിലില്‍ ഏഴ് പേരെ പൊലീസ് പിടികൂടി. ഇതില്‍ നാല് പേര്‍ സ്ത്രീകളാണ്.
സ്ത്രീകളില്‍ ഒരാള്‍ കസാഖിസ്ഥാനില്‍ നിന്നും, മുന്ന് പേര്‍ റഷ്യയില്‍ നിന്നും ഉള്ളവരാണ്. വടക്ക് പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിച്ച് വന്ന വേശ്യാലയത്തില്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു.
വേശ്യാലയം നടത്തിപ്പുകാരായ മൂന്ന് പേരും പിടിയിലായിട്ടുണ്ട്. മെഴ്സി ഡിസൂസ, ജോസഫ് ഡിസൂസ, സ്യാം അന്‍സാരി എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ സ്ത്രീകളെ വനിതാ സുരക്ഷാ കേന്ദ്രത്തിലേക്കയച്ചതായി പൊലീസ് വെളിപ്പെടുത്തി.