വിവാഹിതയായ ദളിത് യുവതിയെ പീഡിപ്പിച്ചു

Webdunia
ചൊവ്വ, 23 ജൂലൈ 2013 (18:21 IST)
PRO
വിവാഹിതയായ ദളിത് യുവതിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ കുണ്ടൈല്‍ പ്രദേശത്താണ് പീഡനം നടന്നത്.

പ്രദേശവാസിയായ സൂരജ് പവാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൂരജ് യുവതിയുടെ സുഹൃത്തായിരുന്നു. അടിക്കിടെ ഇയാള്‍ യുവതിയെ ഫോണില്‍ വിളിക്കുമായിരുന്നു. കഴിഞ്ഞ ദിവസം യുവതി തനിച്ചാണെന്ന് മനസിലാക്കിയ സൂരജ് വീട്ടിലെത്തുകയായിരുന്നു.

തുടര്‍ന്ന് യുവതി അടുക്കളയിലേക്ക് പോയപ്പോള്‍ വാതില്‍ അടച്ചതിനുശേഷം സൂരജ് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും സൂരജ് യുവതിയോട് പറഞ്ഞു. യുവതിയുടെ പരാതിയില്‍ പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തു.