ജീവിതകാലം മുഴുവന്‍ ടിബറ്റിനു വേണ്ടി പ്രയത്നിക്കുമെന്നും വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ.
“ടിബറ്റിനു വേണ്ടി ജീവിതാന്ത്യം വരെ പ്രയത്നിക്കുക എന്നത് എന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വമാണ്. വിരമിക്കലിനെ കുറിച്ചുള്ള ചോദ്യത്തിന് സ്ഥാനമില്ല”, ഞായറാഴ്ച ഒരു മാധ്യമസമ്മേളനത്തില്‍ സംസാരിക്കവെ തിബറ്റിന്‍റെ ആത്മീയാചാര്യന്‍ തന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തെ കുറിച്ച് ഉയര്‍ന്ന വാര്‍ത്തകള്‍ നിഷേധിച്ചു.
തന്‍റേത് ടിബറ്റന്‍ ശരീരമാണെന്ന് പറഞ്ഞ ലാമ രാജ്യത്തിനു വേണ്ടി നിലകൊള്ളാന്‍ പ്രതിജ്ഞാബദ്ധനാണെന്നും പറഞ്ഞു.
ചൈന ടിബറ്റന്‍ പ്രശ്നത്തില്‍ അനുകൂല പ്രതികരനം നടത്തുന്നത് വരെ ബീജിംഗുമായി ചര്‍ച്ചകള്‍ നടത്തില്ല എന്ന് ടിബറ്റന്‍ ആത്മീയ നേതാക്കളുടെ യോഗത്തില്‍ ശനിയാഴ്ച തീരുമാനമായിരുന്നു.