വിദഗ്ധചികിത്സയ്ക്കായി ഹസാരെ ഡല്‍ഹിയിലേക്ക്‌

Webdunia
ശനി, 28 ജനുവരി 2012 (17:37 IST)
PRO
PRO
വിദഗ്ധചികിത്സയ്ക്കായി അണ്ണാ ഹസാരെ ഞായറാഴ്ച ഡല്‍ഹിയിലേക്ക്. ആയുര്‍വേദ ചികിത്സയ്ക്കായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിക്കുക.

74- കാരനായ ഹസാരെയ്ക്ക് കടുത്ത ചുമയും ശ്വാസതടസവും നടുവേദനയും അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അനുയായി മനീഷ് ശിശോദിയ അറിയിച്ചു.

ജനുവരി ആദ്യവാരത്തിലും അദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു.