വികസനത്തിനായി ഒന്നിക്കുക - രാഷ്ട്രപതി

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2007 (14:54 IST)
KBJWD
വികസനം ഉണ്ടാകുന്നത് സര്‍ക്കാരും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴാണെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പറഞ്ഞു. വൈ.എം.സി.എ പ്രസ്ഥാനത്തിന്‍റെ നൂറ്റി അമ്പതാമത് വാര്‍ഷികാഘോഷങ്ങള്‍ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

രാജ്യം അതിവേഗം പുരോഗതിയിലേക്ക് കുതിക്കുകയാണെങ്കിലും ഗ്രാമീണ മേഖലയിലേക്കും നഗരപ്രദേശങ്ങളിലേക്കും വികസനത്തിന്‍റെ ഗുണഫലങ്ങള്‍ എത്തുന്നില്ല. സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്നത്.

എന്നാലിത് വിജയിക്കണമെങ്കില്‍ സന്നദ്ധ സംഘടനകളുടെ പൂര്‍ണ പിന്തുണ ആവശ്യമാണ്. ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുക മാനവ സമൂഹത്തിന് നല്ലത് ചെയ്യുക അങ്ങനെ ലോകത്തിന് നന്മയുടെ നന്മയുടെ പുഷ്പങ്ങള്‍ നല്‍കുക എന്ന സ്വാമി വിവേകാനന്ദന്‍റെ സന്ദേശം രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.

വൈ.എം.സി.എയുടെ 150 വര്‍ഷത്തെ പ്രവര്‍ത്തനം മാതൃകാപരമാണ്. കൂടുതല്‍ നല്ല പ്രവര്‍ത്തനങ്ങള്‍ വൈ.എം.സി.എയ്ക്ക് ഏറ്റെടുക്കാന്‍ കഴിയട്ടേയെന്നും രാഷ്ട്രപതി ആശംസിച്ചു. വൈ.എം.സി.എ ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു.