വളര്‍ത്തുപട്ടിക്കായി അമ്പലം പണിഞ്ഞു!

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2012 (17:41 IST)
PRO
PRO
ദൈവങ്ങള്‍ക്ക് മാത്രമല്ല, സിനിമാ-ക്രിക്കറ്റ് സെലിബ്രിറ്റികള്‍ക്കും രാഷ്ടീയ നേതാക്കള്‍ക്കുമൊക്കെ അമ്പലം പണിയുന്നവര്‍ നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ ചത്തുപോയ വളര്‍ത്തുപട്ടിക്ക് വേണ്ടി അമ്പലം പണിതിരിക്കുകയാണ് ആന്ധ്രാ പ്രദേശിലെ ഒരു കുടുംബം.

മധുരാനഗറില്‍ നിന്നുള്ള കൊപ്പരാപു വെങ്കട ശിവരാമകൃഷ്ണയും ഭാര്യ വെങ്കട വരലക്ഷ്മിയുമാണ് പട്ടിക്കായി അമ്പലം പണിതത്. 14 വര്‍ഷം മുമ്പാണ് ഒരു തെരുവുപട്ടി ഇവരുടെ വീട്ടിലെത്തിയത്. അവര്‍ അതിന് ഭക്ഷണം നല്‍കി. തുടര്‍ന്ന് പട്ടി വീട്ടിലെ ഒരംഗമായി മാറി. ശിവരാമകൃഷ്ണ തന്റെ അമ്മയുടെ പേരാണ് പട്ടിക്കിട്ടത്- സുബ്ബമ്മ. അദ്ദേഹത്തിന്റെ മക്കള്‍ പട്ടിയെ ‘സുബ്ബു‘ എന്ന് വിളിച്ചു.

ഈയിടെ സുബ്ബു ചത്തുപോയി. വീട്ടുകാര്‍ അതിനെ വീട്ടുമുറ്റത്ത് തന്നെ അടക്കുകയും ചെയ്തു. തുടര്‍ന്ന് അവിടെ ഒരു കൊച്ചു അമ്പലം പണിത് പട്ടിയുടെ ഫോട്ടോയും വച്ചു. എന്നും രാവിലെ അവിടെ പ്രാര്‍ത്ഥനയുമുണ്ട്.

English Summary: This could be straight out of Ripley’s Believe It Or Not kingdom. A family residing at Madhuranagar has built a temple in memory of their pet dog in their home and offer prayers to a photograph of the pet, which died recently, every morning.