ലഷ്കര്‍ ഭീകരര്‍ ല‌ക്‍ഷ്യമിട്ടത് വി വി ഐ പികളെയല്ല: ചിദംബരം

Webdunia
ബുധന്‍, 29 ഫെബ്രുവരി 2012 (17:29 IST)
PRO
PRO
ഡല്‍ഹി റെയില്‍‌വേ സ്റ്റേഷനില്‍ വച്ച് ബുധനാഴ്ച രാവിലെ അറസ്റ്റിലായ ലഷ്കര്‍ ഈ തോയ്ബ ഭീകരര്‍ ല‌ക്‍ഷ്യമിട്ടത് വി വി ഐ പികളെയല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. ഡല്‍ഹിയിലെ തിരക്കേറിയ ഇടങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചിദംബരം പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ നീക്കത്തിലൂടെയാണ് ഭീകരരെ പിടികൂടിയത്.