റോഡ്ഷോ: രാഹുല്‍ ഗാന്ധി വിവാദത്തില്‍

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2012 (17:11 IST)
PRO
PRO
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കാണ്‍പൂരില്‍ നടത്തിയ റോഡ്ഷോ വിവാദത്തില്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് രാഹുല്‍ റോഡ് ഷോ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം രംഗത്തെത്തിയതോടെയാണിത്.

കാണ്‍പൂരിലെ സര്‍ക്യൂട്ട് ഹൌസില്‍ നിന്ന് റോഡ് ഷോ നടത്താനാണ് രാഹുലിന് അനുവാദം നല്‍കിയിരുന്നത്. 20 കിലോമീറ്റര്‍ റോഡ് ഷോയ്ക്ക് മാത്രമായിരുന്നു അനുവാദം. എന്നാല്‍ രാഹുല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ഷോ തുടങ്ങി എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇതോടെ നഗരത്തില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയും ലംഘിക്കപ്പെട്ടു.

നിയമം ലംഘിക്കപ്പെട്ടതോടെ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.