അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള 67 ഏക്കര്‍ ഭൂമി വിട്ടുനല്‍കണമെന്ന് യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അയച്ച കത്തിലാണ് കല്യാണ്‍ സിംഗ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
അയോധ്യയില്‍ കേന്ദ്രം ഏറ്റെടുത്തിട്ടുള്ള 67 ഏക്കര്‍ സ്ഥലത്തിന്‍മേല്‍ തര്‍ക്കമൊന്നും നിലവിലില്ല. അതിനാല്‍ അത് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് വിട്ടുകൊടുക്കണം. താന്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട് എന്നും കല്യാണ്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹൈക്കോടതി വിധിപ്രഖ്യാപിച്ച 1,500 ചതുരശ്ര അടി സ്ഥലത്തിനു മേല്‍ മാത്രമേ ഉടമസ്ഥാവകാശ തര്‍ക്കമുള്ളൂ എന്നും വിധി അനുസരിച്ച് 500 ചതുരശ്ര അടി സ്ഥലം മാത്രമേ രാമക്ഷേത്ര നിര്‍മ്മാണത്തിന് ലഭിക്കുകയുള്ളൂ എന്നും ഇത് അപര്യാപ്തമാണെന്നും കല്യാണ്‍ സിംഗ് പറഞ്ഞു.
1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് യുപി മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്.