രാജ്യസുരക്ഷക്ക് ഒഴിവാക്കാനാവാത്തതാണ് ആധാര്‍ കാര്‍ഡെന്ന് സുപ്രീംകോടതി

Webdunia
ചൊവ്വ, 4 ഫെബ്രുവരി 2014 (14:32 IST)
PRO
PRO
രാജ്യസുരക്ഷക്ക് ഒഴിവാക്കാനാവാത്ത കാര്യമാണ് ആധാര്‍ കാര്‍ഡെന്ന് സുപ്രീംകോടതി. സുരക്ഷാപരമായ കാരണങ്ങള്‍ പരിഗണിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് ഒഴിവാക്കാനാവില്ല. അറബി കല്യാണം പോലുള്ള പ്രശ്‌നങ്ങള്‍ സമൂഹത്തില്‍നിന്ന് തുടച്ചുനീക്കാനാണ് ആധാര്‍ നിര്‍ബന്ധിതമാക്കിയതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

അത് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ത്തിട്ടില്ലെന്നും ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വിവേചനം പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും സുപ്രീംകോടതി വിശദീകരിച്ചു. അനധികൃത കുടിയേറ്റങ്ങള്‍ തടയാനും ആധാര്‍കാര്‍ഡ് സഹായകമാണ്.

അതേസമയം, ആധാര്‍ കാര്‍ഡ് എടുക്കണമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് വ്യക്തികളാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.