രാജ്യത്ത് ഈ വര്‍ഷം കാലവര്‍ഷം കനക്കും

Webdunia
ചൊവ്വ, 12 ഏപ്രില്‍ 2016 (18:28 IST)
രാജ്യത്ത് ഈ വര്‍ഷം കാലവര്‍ഷം കനക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കനത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ മഴയുടെ അളവിലുണ്ടാകുന്ന വര്‍ധനവ് കര്‍ഷകര്‍ക്കുള്‍പ്പടെ ആശ്വാസകരമാണ്.
 
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്‌നാട്ടില്‍ കാലവര്‍ഷം കുറയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത വരള്‍ച്ച ദുരിതം നേരിടുന്ന മഹാരാഷ്ട്രയിലും ഇത്തവണ ശക്തമായ മഴ ലഭിക്കും. 106 ശതമാനം മഴ വരെ ലഭിക്കുമെന്നാണ് പ്രവചനം. കഴിഞ്ഞ വര്‍ഷം വരെ ഇത് 94 ശതമാനമായിരുന്നു.
 
90 ശതമാനത്തില്‍ കുറവ് ലഭിക്കുന്ന മഴയെ മതിയായ കാലവര്‍ഷമായി കണക്കാക്കാറില്ല. അത്തരത്തില്‍ ഇത്തവണ കാലവര്‍ഷം കനത്തതായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചനകള്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം