സുനന്ദ പുഷ്കറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യാനിരിക്കെ, തന്‍റെ നിലപാട് കൂടുതല്‍ വ്യക്തമാക്കി ശശി തരൂര്‍ രംഗത്തെത്തി. മാധ്യമങ്ങളില്‍ ചില ആരോപണങ്ങള്‍ പ്രചരിക്കുന്നതിന്‍റെ പേരില്‍ എം പി സ്ഥാനം രാജിവയ്ക്കാനില്ലെന്നും ബി ജെ പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്നും ശശി തരൂര്‍ പറഞ്ഞു.
ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. എന്‍റെ വിധി നിര്‍ണയിക്കേണ്ടത് ഇന്ത്യയിലെ നിയമസംവിധാനമാണ്. എന്നും നിയമത്തെ ബഹുമാനിച്ചിട്ടുള്ള താന്‍ ഇനിയും അങ്ങനെതന്നെയായിരിക്കും. തെളിയിക്കപ്പെട്ടിട്ടില്ലാത്ത ആരോപണങ്ങളുടെ പേരില്‍ രാജിവയ്ക്കാനില്ല - ശശി തരൂര്‍ വ്യക്തമാക്കി.
സി എന്‍ എന്‍ ഐബിഎന്നിന് അനുവദിച്ച അഭിമുഖത്തിലാണ് ശശി തരൂര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
താന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ അസംബന്ധമാണ് പറയുന്നത്. കറപുരളാത്ത രാഷ്ട്രീയജീവിതത്തിനുടമയാണ് താന്‍. തെറ്റൊന്നും താന്‍ ചെയ്തിട്ടില്ല. രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസുകാര്‍ അതിനുള്ള വിശദീകരണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കേണ്ടതുണ്ട് - ശശി തരൂര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.