രാംദേവിനെ വിവാഹം കഴിക്കണം: രാഖി സാവന്ത്

Webdunia
ബുധന്‍, 27 ജൂലൈ 2011 (09:36 IST)
PRO
PRO
യോഗാ ഗുരു ബാബ രാംദേവിനോട് തനിക്ക് പ്രണയമാണെന്ന് ബോളിവുഡ് നടി രാഖി സാവന്ത്. രാം‌ദേവിനെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും രാഖി തുറന്നുപറയുന്നു.

രാം‌ദേവിനെ എനിക്ക് ഇഷ്ടമാണ്. യോഗ ചെയ്തുസുന്ദരമാക്കിയ രാംദേവിന്റെ വയറാണ് എന്നെ ആകര്‍ഷിച്ചത്. രാംദേവ് സമ്മതിച്ചാല്‍ ഞാന്‍ വിവാഹത്തിന് തയ്യാറാണ്- രാഖി പറയുന്നു.

രാഹുല്‍ ഗാന്ധിയോടും എനിക്ക് പ്രണയമുണ്ട്. എന്നാല്‍ രാഹുലിനെ വിവാഹം കഴിക്കാനില്ല. യു പി എ അധ്യക്ഷയായ സോണിയാ ഗാന്ധിയോട് അമ്മായിയമ്മ പോരടിക്കാന്‍ ഇഷ്ടമില്ലാത്തതിനാലാണ് രാഹുലിനെ ഒഴിവാക്കുന്നതെന്നും രാഖി പറഞ്ഞു.