യെദ്യൂരപ്പ ബിജെപിയിലേക്ക് തിരിച്ച് പോകുമെന്ന് റിപ്പോര്‍ട്ടുകള്‍

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2013 (12:00 IST)
PTI
ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് കെജെപി പാര്‍ട്ടി സ്ഥാപിച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി‌എസ് യെദ്യൂരപ്പയും പാര്‍ട്ടി പ്രവര്‍ത്തകരും ബിജെപിയിലേക്ക് തിരിച്ചു പോകാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മോഡിയെ തെരഞ്ഞെടുത്തത് കെജെപി സ്വാഗതം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പ്രമേയം പാസാക്കാനുള്ള ഒരുക്കത്തിലാണ് യെദ്യൂരപ്പയും മറ്റ് പാര്‍ട്ടി നേതാക്കളും. ഇതിന് മുന്നോടിയായി കെജെപി നേതാക്കള്‍ ഇന്ന് ബാംഗ്ലൂരില്‍ യോഗം ചേരുന്നുണ്ട്.

നേരെത്തെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ യെദ്യൂരപ്പ ബിജെപിയിലേക്ക് തിരിച്ച് പോകുമെന്ന് സൂചന നല്‍കിയിരുന്നു. വരുന്ന യോഗങ്ങളില്‍ ഒത്തുതീര്‍പ്പിലൂടെ ഒരു തിരിച്ചു പോക്കലാണ് കെജെപി പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഉടന്‍ ഒരു ലയനം ഉടനുണ്ടാകാന്‍ സാധ്യതയില്ലയെന്നും ചില പാര്‍ട്ടി വൃത്താന്തങ്ങള്‍ സൂചിപ്പിക്കുന്നു. യെദ്യൂരപ്പയെ തിരിച്ചെടുക്കുന്നതിനെ കര്‍ണാടക ബിജെപി ഘടകത്തിലെ ഒരു വിഭാഗം ഇപ്പോഴും ശക്തമായി എതിര്‍ക്കുന്നുണ്ട്.