ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 56 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്.
1,018 സ്ഥാനാര്‍ത്ഥികളാണ് മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ 77 പേര് വനിതകളാണ്. 18,374 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ബി എസ് പി, കോണ്‍ഗ്രസ്, എസ് പി, ബി ജെ പി എന്നീ പാര്‍ട്ടികളെല്ലാം മത്സരംഗത്തുണ്ട്.