യു പിയില്‍ അഞ്ചാംഘട്ട ജനവിധി ഇന്ന്

Webdunia
വ്യാഴം, 23 ഫെബ്രുവരി 2012 (11:08 IST)
ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 49 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പു നടക്കുന്നത്. 1.56 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തില്‍ എത്തുക.

829 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്തെ ബിജെപി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രമുഖ നേതാവ് ഉമാഭാരതി, പ്രതിപക്ഷനേതാവ് ശിവ്പാല്‍ സിംഗ്, ബിജെപി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് പ്രേംലത കത്യാര്‍ തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരില്‍ ഉള്‍പ്പെടുന്നു.