യു‌പിയില്‍ എസ്‌പിയുമായി സംഖ്യമില്ല: അജിത് സിംഗ്

Webdunia
ഞായര്‍, 4 മാര്‍ച്ച് 2012 (13:57 IST)
PRO
PRO
ഉത്തര്‍‌പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സംഖ്യമുണ്ടാക്കില്ലെന്ന് രാഷ്ട്രീയ ലോക്‍ദള്‍ നേതാവ് അജിത് സിംഗ്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അജിത് സിംഗ് പറഞ്ഞു.

ആര്‍‌എല്‍‌ഡി കോണ്‍ഗ്രസിനൊപ്പം തുടരും. ഭാവിയിലും ഇതേനിലപാടായിരിക്കും പാര്‍ട്ടി സ്വീകരിക്കുക- അജിത് സിംഗ് പറഞ്ഞു.

എസ് പിമായി സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് അജിത്ത് സിംഗിന്റെ മകന്‍ ജയന്ത് ചൗധരിയാണ് സൂചിപ്പിച്ചത്. ഉത്തര്‍പ്രദേശില്‍ എസ് പി അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകളില്‍ അധികവും പറയുന്നത്.