യുപി: സ്വാമി പ്രസാദ്‌ മൗര്യ പ്രതിപക്ഷ നേതാവാകും

Webdunia
ശനി, 10 മാര്‍ച്ച് 2012 (20:37 IST)
PRO
PRO
ബി എസ് പിയുടെ നിയമസഭാ കക്ഷി നേതാവായി സ്വാമി പ്രസാദ്‌ മൗര്യയെ തെരഞ്ഞെടുത്തു. സ്വാമി പ്രസാദ്‌ മൗര്യയാകും പ്രതിപക്ഷനേതാവും. പാര്‍ട്ടിയുടെ നിയമസഭാ കൗണ്‍സില്‍ നേതാവായി നസീമുദ്ദീന്‍ സിദ്ധിഖിയെയും തെരഞ്ഞെടുത്തു. മുന്‍മുഖ്യമന്ത്രിയും ബി എസ് പി അധ്യക്ഷയുമായ മായാവതിയും നിയമസഭാ കൗണ്‍സില്‍ അംഗമാണ്‌.

അതേസമയം മായാവതി രാജ്യസഭാ സീറ്റ് ലക്‍ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. തനിക്കും അടുത്ത അനുയായി ആയ ശശാങ്ക് ശേഖര്‍ സിംഗിനും രാജ്യസഭാ സീറ്റ് തരപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലാണ് മായാവതിയെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശില്‍ ഇത്തവണ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സമാജ്‌വാദി പാര്‍ട്ടിയാണ് അധികാരത്തിലെത്തുന്നത്. 403 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 224 സീറ്റുകളാണ് എസ്‌പിക്ക് ലഭിച്ചത്. അതേസമയം ബി‌എസ്പിക്ക് 80 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. എസ് പി സംസ്ഥാന അധ്യക്ഷന്‍ അഖിലേഷ് സിംഗ് യാദവ് ആണ് യുപിയുടെ പുതിയ മുഖ്യമന്ത്രിയാകുക.

English Summary:

Uttar Pradesh BSP President Swami Prasad Maurya wason Saturday elected leader of the party's legislature group.