ഗുജറാത്ത് കലാപങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വിചാരണ ചെയ്യണമെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുള്ളതായി സൂചന. കേസില്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലാണ് നിര്‍ദ്ദേശമുള്ളതാണ് സൂചന. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ തെഹല്‍ക്കയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോഡിക്കെതിരെ പരാതി നല്‍കിയ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ വാദങ്ങള്‍ തള്ളിയത് യുക്തിപരമല്ലെന്ന് അമിക്കസ് ക്യൂറി നിരീക്ഷിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
ദേശത്തിന്റെ ഐക്യം തകര്‍ക്കുന്ന പ്രവര്‍ത്തനം നടത്തുക, മതപരമായ വിദ്വേഷം വളര്‍ത്തുക, നിയമലംഘനം നടത്തുക തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പറയുന്നത്. ഇതോടെ സഞ്ജീവ് ഭട്ടിന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാകുന്നു.