മോഡിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും കോണ്‍ഗ്രസിന്റെ പരാതി

Webdunia
തിങ്കള്‍, 18 നവം‌ബര്‍ 2013 (12:10 IST)
PRO
PRO
നരേന്ദ്രമോഡിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും കോണ്‍ഗ്രസ് പരാതി നല്‍കി. ഇറ്റാലിയില്‍നിന്ന് പണം എത്തുന്നുവെന്ന പരാമര്‍ശത്തിനെതിരെയാണ് പരാതി. വെള്ളിയാഴ്ച ഛത്തീസ്ഗഡില്‍ നടത്തിയ പ്രചാരണ റാലിക്കിടെയാണ് രാഹുലിനെതിരെ മോഡി വിവാദ പരാമര്‍ശം നടത്തിയത്.

യുപിഎ സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിക്കുന്ന ധനസഹായം അമ്മാവന്റെ നാട്ടില്‍ നിന്നാണോ വരുന്നതെന്ന് രാഹുല്‍ ജനങ്ങളോട് വിശദീകരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷനോട് മോഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മോഡിക്കെതിരെ ഇത് മൂന്നാംവട്ടമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിക്കുന്നത്. രക്തം പുരണ്ട കൈപ്പത്തിയെന്ന ആരോപണത്തില്‍ മോഡിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.