മുസ്ലിം യുവാക്കള്‍ ഉള്‍പ്പെട്ട തീവ്രവാദക്കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കോടതി

Webdunia
ഞായര്‍, 24 മാര്‍ച്ച് 2013 (10:20 IST)
PRO
മുസ്ലിം യുവാക്കള്‍ ഉള്‍പ്പെട്ട തീവ്രവാദകേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന്‌ പ്രത്യേക കോടതികള്‍ രൂപീകരിക്കാന്‍ നീക്കം. നിരപരാധികളായ യുവാക്കളെ ഇത്തരം കേസുകളില്‍ കുടുക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണിത്‌.

പ്രത്യേക കോടതികള്‍ രൂപീകരിക്കാനുള്ള നിര്‍ദേശത്തോട്‌ യോജിക്കുന്നതായി കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ന്യൂനപക്ഷ ക്ഷേമമന്ത്രി റഹ്മാന്‍ഖാനെ അറിയിച്ചു.

കോടതികള്‍ എപ്പോള്‍ രൂപീകരിക്കുമെന്ന്‌ വ്യക്‌തമല്ല. റഹ്മാന്‍ഖാനാണ്‌ പ്രത്യേക അതിവേഗ കോടതികള്‍ എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്‌.തീവ്രവാദ കേസുകളില്‍ നിരപരാധികളെ ജയിലിലടച്ചതിനു ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും റഹ്മാന്‍ ഖാന്‍ പറഞ്ഞു.