മുന്‍ കേന്ദ്രമന്ത്രി അരുണ്‍ നെഹ്റു അന്തരിച്ചു

Webdunia
വെള്ളി, 26 ജൂലൈ 2013 (08:55 IST)
PRO
മുന്‍ കേന്ദ്രമന്ത്രി അരുണ്‍ നെഹ്റു (69) അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. ഗുഡ്ഗാവിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഡല്‍ഹിയിലെ ലോധി ശ്മശാനത്തില്‍ നടക്കും.

1980- കളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിളങ്ങുന്ന താരങ്ങളിലൊന്നായിരുന്നു അദ്ദേഹം. ബന്ധുവായ അരുണ്‍ നെഹ്രുവിനെ ഇന്ദിരാഗാന്ധിയാണ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്.

രാജീവ് ഗാന്ധിയുടെ മന്ത്രസഭയില്‍ അദ്ദേഹത്തിന്റെ മുഖ്യ ഉപദേശകനും ആഭ്യന്തരസുരക്ഷാവകുപ്പ് മന്ത്രിയുമായിരുന്നു. ബൊഫോഴ്‌സ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജീവുമായി അകന്നു.

പിന്നീട് വിപി സിംഗ്, ആരിഫ് മുഹമ്മദ് ഖാന്‍, മുഫ്തിമുഹമ്മദ് സയിദ് എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ജനതാദള്‍ രൂപവത്കരണത്തില്‍ പങ്കാളിയായി. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.