മുംബൈ വിമാനത്താവളം അടച്ചിടും

Webdunia
ശനി, 25 ഫെബ്രുവരി 2012 (12:39 IST)
PRO
PRO
മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നു. ശനിയാഴ്ച രാവിലെ 11.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് അടച്ചിടുന്നത്.

എന്നാല്‍ വിമാനങ്ങളേയോ യാത്രക്കാരെയോ ഇത് ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പകരം പൂനെ വിമാനത്താവളത്തിലായിരിക്കും വിമാനങ്ങള്‍ വന്നിറങ്ങുക.

റണ്‍വേകളുടെ അറ്റകുറ്റപ്പണികള്‍ക്കായാണ് വിമാനത്താവളം അടച്ചിടുന്നത്.