മുംബൈയില്‍ എണ്ണ സംഭരണിക്ക് തീപിടിച്ചു

Webdunia
ചൊവ്വ, 18 ജനുവരി 2011 (08:52 IST)
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നവി മുംബൈയിലുള്ള എണ്ണ സംഭരണിയില്‍ വന്‍ അഗ്നിബാധ. ചൊവ്വാഴ്ച വെളുപ്പിന് ആണ് എണ്ണ സംഭരണിയില്‍ തീ ആളിപ്പടര്‍ന്നത്.

വെളുപ്പിനെ രണ്ട് മണിക്കാണ് അഗ്നിശമന സേനയ്ക്ക് തീപിടുത്തം സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. അപകടത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇരുപത്തിയഞ്ചോളം അഗ്നിശമന സേനാ വാഹനങ്ങളാണ് തീയണയ്ക്കാന്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുന്നത്. സമീപ പ്രദേശങ്ങളായ പൂനെയില്‍ നിന്നും താനെയില്‍ നിന്നും സഹായം എത്തിക്കുന്നുണ്ട്.

നവി മുംബൈ പൊലീസ് കമ്മീഷണര്‍ ജാവെദ് അഹമ്മദ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരുടെ മേല്‍‌നോട്ടത്തിലാണ് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.