പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഇന്നലെ പ്ലസ് ടു പരീക്ഷാഫലം വന്നതിനുശേഷമായിരുന്നു ആത്മഹത്യ നടന്നത്.
പടിഞ്ഞാറന്‍ ഡല്‍ഹി പ്രദേശമായ രോഹിണി സ്വദേശിയായ മഹേകാണ്(17) മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്. അയല്‍വാസിയാണ് ജനലിലൂടെ മഹേക് ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. മൃതദേഹത്തിനു സമീപത്തു നിന്നും ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെടുത്തു. മാര്‍ക്ക് കുറഞ്ഞു പോയതിനാല്‍ വീട്ടുകാര്‍ എന്നോട് ക്ഷമിക്കണം എന്നായിരുന്നു കത്തിലുണ്ടായിരുന്നത്.
തെക്കന്‍ ഡല്‍ഹിയിലാണ് രണ്ടാമത്തെ ആത്മഹത്യ നടന്നത്. മെഹറുലി പ്രദേശിയായ വൈശാലിയാണ്(17) മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചത്.