മധ്യവയസ്കനെ ജീവനോടെ കത്തിച്ചു!

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2011 (13:32 IST)
PRO
ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് ഒരു മധ്യവയസ്കനെ അജ്ഞാതരായ ആളുകള്‍ ചേര്‍ന്ന് ജീവനോടെ കത്തിച്ചു! തമിഴ്നാട്ടിലെ വിഴിനഗരത്തിലെ കൊമരഡയിലാണ് സംഭവം നടന്നത്.

ഉയ്യക്ക പാപയ്യ എന്ന 52 വയസ്സുകാരനെ തിങ്കളാഴ്ച രാത്രിയിലാണ് അജ്ഞാതരായ ആളുകള്‍ തീവച്ച് കൊന്നത്. എന്നാല്‍, മാനസിക രോഗമുള്ള ഇയാള്‍ മണ്ണെണ്ണ വിളക്കിനു മുകളിലേക്ക് തെന്നിവീണ് പൊള്ളലേറ്റ് മരിക്കുകയായിരുന്നു എന്നാണ് ഭാര്യ നല്‍കിയ മൊഴി. പൊലീസ് അസ്വാഭിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് പാപയ്യയെ ഗ്രാമത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഗ്രാമത്തിനു വെളിയിലുള്ള ഒരു കുടിലിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചനിലയില്‍ ഇയാളെ കണ്ടെത്തിയത്.