ഭുള്ളറുടെ വധശിക്ഷ: ഇളവ് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2013 (15:58 IST)
PRO
PRO
ശിക്ഷാ ഇളവ് വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളിയ സ്ഫോടനകേസ് പ്രതി രവീന്ദ്രപാല്‍ സിംഗ് ഭുള്ളറുടെ വധശിക്ഷ രഹസ്യമായി നടപ്പാക്കുമെന്ന് സൂചന. വധശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, ഉപമുഖ്യമന്ത്രിയും മകനുമായ സുഖ്‌ദേവ് സിംഗ് ബാദല്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കണ്ടു.

ഡല്‍ഹിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തിലെ മുഖ്യ പ്രതിയാണ് ഭുള്ളര്‍. രഹസ്യമായി വധശിക്ഷ നടപ്പാക്കാനാണ് നീക്കം. ഇതിനായി ഭുള്ളറെ മാനസികരോഗ ചികിത്സക്കായി പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്ന് തീഹാര്‍ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.

വധശിക്ഷ നടപ്പാക്കുന്നത് പഞ്ചാബിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് വധശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ടുള്ള ഭുള്ളറുടെ ഹര്‍ജി സുപ്രിംകോടതി തള്ളിയത്.

സുരക്ഷ കണക്കിലെടുത്ത് അര്‍ധ സൈനിക വിഭാഗത്തെ പഞ്ചാബിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി സിക്ക് സംഘടനകളും രംഗത്തെത്തി.