ഭീതിപരത്തി യമുനയിൽ ജലം ഉയരുന്നു; പതിനായിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Webdunia
ചൊവ്വ, 31 ജൂലൈ 2018 (15:27 IST)
ഡൽഹി: യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പതിനായിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ടെന്റുകൾ നിർമ്മിച്ചാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഇവർകായി ഭക്ഷണവും മെഡിക്കൽ സൌകര്യങ്ങളും ഉറപ്പുവരുത്തിയതയി അധികൃതർ അറിയിച്ചു. 
 
പ്രളയബാധിതർക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. റവന്യു മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
 
തുടർച്ചയായ മൂന്നാം ദിവസവും യമുനടെ ജലനിരപ്പ് ഭീതി പടർത്തി ഉയരുകയാണ്. മഴ തുടരുന്നതിനാൽ ഹരിയാനയിലെ ഹത്നി കുണ്ഡ് ഡാമിൽ നിന്നും വെള്ളം തുറന്നു വിടുന്നതിനാൽ ജല നിരപ്പ് ഇനിയും ഉയരും എന്നതിനാലാണ് കുടുംബങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിച്ചത്. ജലനിരപ്പ് അപകട സൂചികയിലെത്തിയതിനെ തുടർന്ന് പഴയ യമുന പാലം ഇന്നലെ അടച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article