കട്ടിലിൽ കെട്ടിയിട്ട് ലൈംഗികമായി ഉപയോഗിച്ച ശേഷം കാമുകി കാമുകനെ പെട്രോളൊഴിച്ച് ചുട്ടുകൊന്നു

തിങ്കള്‍, 30 ജൂലൈ 2018 (20:17 IST)
വിജയവാഡ: സമ്പത്തിക തർക്കത്തിന്റെ പ്രതികാരം തീർക്കാനായി കാമുകനെ കെട്ടിയിട്ട് ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം കാമുകി പേട്രോളൊഴിച്ച് ചുട്ടുകൊന്നു. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത് ഷെയ്ഖ് ഷബീർ എന്ന 32 കാരനാണ്  കാമുകി ഷക്കീരയുടെ പ്രതികാരത്തിനിരയായി കൊല്ലപ്പെട്ടത്. 
 
ഷബീറും ഷക്കിരയും വെവ്വേറെ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഇരുവരും തമ്മിൽ പ്രണയബന്ധം തുടർന്നിരുന്നു. പൌൾട്രി ഫാം ബിസിനെസിൽ പങ്കാളികളായിരുന്നു രണ്ടുപേരും. ഇതിലെ സാമ്പത്തിക തർക്കത്തെ തുടർന്ന് ഇരുവർക്കിടയിലും തർക്കം നിലനിന്നിരുന്നു. ഇതാണ് കൊല്ലാനുള്ള പ്രതികാരത്തിലേക്ക് ഷക്കീരയെ എത്തിച്ചത്.
 
ഷബീറിനെ കൊല്ലാനായി ഷക്കീര നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. ഇതിനായി പെട്രോളുമായാണ് ഷക്കീര ശനിയാഴ്ച രാത്രി ഫാമിലെത്തിയത്. പരസ്പരം ബന്ധനസ്ഥരാക്കി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പതിവ് ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നു. ഇത് മുതലെടുത്ത ഷക്കീര ഷബീറിനെ ചങ്ങലകൊണ്ട് കട്ടിലിൽ ബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.  
 
ഞായറാഴ്ച രാവിലെ ഫാമിലെ തൊഴിലാളികളാണ് ഷബീറിനെ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വിവരം പൊലീസിൽ അറിയിച്ചു അധികം വൈകാതെ തന്നെ കാമുകി ഷക്കീര പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍