ഭീകരവാദം: മണിപ്പൂര്‍ ഒന്നാം സ്ഥാനത്ത്

Webdunia
വ്യാഴം, 22 മാര്‍ച്ച് 2012 (18:27 IST)
PRO
PRO
ഭീകരവാദികള്‍ മണിപ്പൂരിനെ ലക്‍ഷ്യം വയ്ക്കുന്നത് കൂ‍ടി വരികയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിംഗ്. ജമ്മു-കശ്മീരിനെ കടത്തിവെട്ടുന്ന ഭീകരവാദമാണ് ഈ സംസ്ഥാനത്തുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരില്‍ ഈ വര്‍ഷം 246 ഭീകര ആക്രമണങ്ങള്‍ ഉണ്ടായി. 21 ഭീകരരും അഞ്ചു സുരക്ഷാ ഉദ്യോഗസ്ഥരും ഏഴു സാധാരണക്കാരും കൊല്ലപ്പെടുകയും ചെയ്തു. അതേസമയം ജമ്മു-കശ്മീരില്‍ 34 ഭീകര ആക്രമണങ്ങളാണ് ഉണ്ടായത്.

മിസോറം, ത്രിപുര എന്നിവ സമാധാന അന്തരീക്ഷമുള്ള സംസ്ഥാനങ്ങളാണെന്നും ഈ വര്‍ഷം ഒരു ഭീകരാക്രമണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

English Summary: Manipur is now the worst militancy-affected state in the country, overtaking Jammu and Kashmir and other northeastern states, while Mizoram and Tripura are among the most peaceful.