ബീഹാര്‍ വീണ്ടും കാട്ടു നീതിയുടെ കേന്ദ്രമാവുന്നു. ക്രിമിനലുകള്‍ എന്നാരോപിച്ച് മൂന്ന് പേരെ കഴിഞ്ഞ ദിവസം ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ഗ്രാമീണര്‍ അടിച്ചുകൊന്നു.
മുസാഫര്‍പൂരിലെ കണ്ട, പരു എന്നിവിടങ്ങളിലാണ് ഗ്രാമീണര്‍ നിയമം കൈയ്യിലെടുത്തത്. ക്രിമിനല്‍ പശ്ചാത്തലമുള്ള രത്നേഷ് ഠാക്കൂര്‍, സന്തോഷ് ശര്‍മ്മ, സുബോധ് തിവാരി എന്നിവരെയാണ് ഗ്രാമവാസികള്‍ അടിച്ചുകൊന്നത്.
കഴിഞ്ഞ രാത്രി അര ഗ്രാമത്തിലെ ഗോലു ഠാക്കൂര്‍ എന്നയാളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോഴാണ് രത്നേഷ് ഠാക്കൂര്‍, സന്തോഷ് ശര്‍മ്മ എന്നിവരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്നത്. പരുവിലെ മുകുന്ദപൂര്‍ ഗ്രാമത്തില്‍ വച്ചാണ് ക്രിമിനല്‍ പശ്ചാത്തലമുള്ള സുബോധ് നാട്ടുകാരുടെ രോഷത്തിനിരയായത്.
കണ്ട പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.