ബിഹാര്‍ മന്ത്രിമാര്‍ ഭാര്യമാരെക്കാള്‍ ദരിദ്രര്‍‍!

Webdunia
ചൊവ്വ, 24 ജനുവരി 2012 (15:31 IST)
ബിഹാറിലെ നിധീഷ്കുമാര്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുന്ന മന്ത്രിമാരെക്കാള്‍ ആസ്തി അവരുടെ ഭാര്യമാര്‍ക്ക്. 2011 ഡിസംബര്‍ 31 വരെയുള്ള കാലയളയില്‍ തങ്ങള്‍ക്കും കുടുംബത്തിനുമുള്ള ആസ്തിയുടെ കണക്കുകള്‍ മന്ത്രിമാര്‍ പുറത്തുവിടുകയായിരുന്നു.

ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി, ആരോഗ്യ മന്ത്രി അശ്വിനി കുമാര്‍ ചൌബെ എന്നിവരുടെ ഭാര്യമാരാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. ബിഹാര്‍ സര്‍ക്കാരിന്റെ വെബ്സൈറ്റിലാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. അതേസമയം മന്ത്രിസഭയിലെ മൂന്ന് വനിതാ മന്ത്രിമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരെക്കാള്‍ ആസ്തിയുണ്ട്.

പക്ഷേ പല മന്ത്രിമാരുടേയും സമ്പത്തിനേക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമല്ല.