ബിയാട്രിസ് ഇന്ത്യയിലെത്തി

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2007 (16:15 IST)
PTIPTI
നെതര്‍ലാന്‍റ് രാജ്ഞി ബിയാട്രിസ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്ന ചര്‍ച്ചകള്‍ ബിയാട്രിസ് ഇന്ത്യന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും.

ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള ഉഭയ കക്ഷി വ്യാപാരം അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 2.28 ബില്യണായി ഉയര്‍ത്താനുള്ള ചര്‍ച്ചകള്‍ ബിയാട്രിസിന്‍റെ സന്ദര്‍ശന വേളയില്‍ നടക്കും.

ഇതിനു പുറമെ പരിസ്ഥിതി, ജലവിഭവ വിനിയോഗം,മൈക്രോ ഫൈനാന്‍‌ട്സ് എന്നീ വിഷയങ്ങളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകളും നടക്കും.

ബിയാട്രിസ് രണ്ട് ദിവസം ബാംഗ്ലൂരില്‍ തങ്ങുന്നുണ്ട്. കര്‍ണ്ണാടകയിലെ രണ്ട് ഗ്രാമങ്ങളായ ശ്രീനിവാസനഗര്‍, ഉജിവന്‍ എന്നിവ ബിയാട്രിസ് സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്‍റെ അവസാന ദിവസം എം.എസ്.സ്വാമിനാഥന്‍,വര്‍ഗീസ് കുര്യന്‍,കെ.കസ്‌തൂരി രംഗന്‍,എന്‍.ആര്‍.നാരായണമൂര്‍ത്തി എന്നിവരെ ബിയാട്രിസ് സന്ദര്‍ശിക്കും.

1986 ലാണ് ഔദ്യോഗികമായി ബിയാട്രിസ് അവസാനമായി ഔദ്യോഗികമായി ഇന്ത്യ സന്ദര്‍ശിച്ചത്. എന്നാല്‍ 1999 ല്‍ രാജസ്ഥാനില്‍ ബിയാട്രിസ് സ്വകാര്യ സന്ദര്‍ശനം നടത്തിയിരുന്നു.