ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ ആളുകള്‍ ഇറങ്ങിപ്പോയി. ഏഴു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന മെഗാ റാലിയായിരിക്കും അഹമ്മദാബാദിലേതെന്നു നേരത്തെ ബിജെപി നേതൃത്വം അവകാശപ്പെട്ടിരുന്നു.
റാലിയില്‍ അത്രയും ജനപങ്കാളിത്തം ഉണ്ടായില്ലെന്നു മാത്രമല്ല മോദി സംസാരിച്ചു കൊണ്ടിരിക്കെ ആളുകള്‍ വേദി വിട്ടുപോകുകയായിരുന്നെന്നും ജന്‍താ കാ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ മോദി പലപ്പോഴും തന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളെയും ജിഎസ്ടി, നോട്ടുനിരോധനം തുടങ്ങിയവയേക്കുറിച്ചു സംസാരിച്ചിരുന്നു.
അതേസമയം നേരത്തെ യുപിഎ സര്‍ക്കാരിന്റെ പല നയങ്ങളും പേരു മാറ്റി അവതരിപ്പിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. മോദിയുടെ എല്ലാ റാലികള്‍ക്കും വലിയ പ്രാധാന്യം കൊടുക്കാറുള്ള ചാനലുകളെല്ലാം തിങ്കളാഴ്ചത്തെ റാലിയെ അവഗണിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.