വിരമിക്കാനൊരുങ്ങുന്ന നെഹ്‌റയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം രംഗത്ത്
വിരമിക്കാനൊരുങ്ങുന്ന മുതിര്‍ന്ന താരം ആശിഷ് നെഹ്‌റയെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സുനില്‍ ഗവാസ്‌ക്കര്‍ രംഗത്ത്.
ഓസ്‌ട്രേലിയക്കെതിരായ മത്സരങ്ങളില്‍ ഒരു മത്സരം പോലും കളിക്കാതിരുന്ന നെഹ്‌റയെ എന്തടിസ്ഥാനത്തിലാണ് സെലക്‍ടര്‍മാര്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയത്. അര്‍ഹതയുള്ളവര്‍ക്കാണ് ടീമില്‍ ഇടം നല്‍കേണ്ടത്. ഇക്കാര്യത്തില്‍ വികാരത്തിന് സ്ഥാനമില്ലെന്നും ഗവാസ്‌കര്‍ തുറന്നടിച്ചു.
അടുത്തമാസം ഒന്നിന് കിവികളുമായി നടക്കുന്ന മത്സരത്തോടെ വിരമിക്കുമെന്ന് നെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ആ മത്സരത്തില്‍ അദ്ദേഹത്തെ കളിപ്പിക്കേണ്ടിവരും. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാത്ത താരത്തിനെയാണ് ഇതുമുലം ഗ്രൌണ്ടിലിറക്കേണ്ടിവരുകയെന്നും ഗവാസ്‌കര്‍ പറഞ്ഞു.