ഇംഗ്ലണ്ടിനെതിരെ ചെന്നൈ ടെസ്റ്റില്‍ 18ാം ജയം നേടി ഈ റെക്കോഡിനൊപ്പമെത്തിയ കൊഹ്‌ലിയും കൂട്ടരും ഇന്നലെ ബംഗ്ലാദേശിനെതിരായ ടെസ്റ്റുകൂടി ജയിച്ചതോടെയാണ് ഇത് സ്വന്തം പേരിലാക്കി മാറ്റിയത്. ധോണിയില്‍ നിന്നു നായകസ്ഥാനം ഏറ്റെടുത്ത ശേഷം 2015ല്‍ ശ്രീലങ്കന്‍ പര്യടനത്തോടെയായിരുന്നു കൊഹ്‌ലിയുടെ ടീം ഈ കുതിപ്പ് ആരംഭിച്ചത്.
ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ സംഘം തോല്‍വി നേരിട്ടിരുന്നു. അതിനുശേഷം രണ്ടു ടെസ്റ്റ് ജയിച്ച് പരമ്പര നേടിയ ഇന്ത്യ പിന്നീട് ഇതുവരേയും തോല്‍വി അറിഞ്ഞിട്ടേയില്ല. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, അവസാനമായി ബംഗ്ലാദേശ് എന്നീ ടീമുകളാണ് ടീം ഇന്ത്യയുടെ ഈ കുതിപ്പില്‍ പരിജിതരായത്.