ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനെത്തുടര്‍ന്ന് റേഷന്‍ നിഷേധിച്ചു; ഒടുവില്‍ പട്ടിണി കിടന്ന് പെണ്‍കുട്ടി മരിച്ചു

തിങ്കള്‍, 16 ഒക്‌ടോബര്‍ 2017 (12:41 IST)
ആധാര്‍ കര്‍ഡ് റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനെത്തുടര്‍ന്ന് റേഷന്‍ നിഷേധിച്ച പെണ്‍കുട്ടി പട്ടിണി കിടന്ന് മരിച്ചു. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലാണ് സംഭവം നടന്നത്. സന്തോഷ് കുമാരി എന്ന പെണ്‍കുട്ടിയാണ് പട്ടിണി കിടന്ന് മരിച്ചത്. ദുര്‍ഗാ പൂജയ്ക്ക് സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ സ്‌കൂളില്‍ നിന്നും ഭക്ഷണം ലഭിച്ചിരുന്നില്ല. 
 
സ്വന്തമായി ഭൂമിയോ മാതാപിതാക്കള്‍ക്ക് ജോലിയോ ഇല്ലാത്ത ഈ പെണ്‍കുട്ടിയുടെ കുടുംബം നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് പ്രകാരം റേഷന്‍ കാര്‍ഡിന് യോഗ്യരായിരുന്നു. എന്നാല്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ റേഷന്‍ കാര്‍ഡ് അധികൃതര്‍ നിഷേധിക്കുകയായിരുന്നു. ആധാര്‍കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കേയാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍