ബിജെപിക്ക് യദ്യൂരപ്പയുടെ അവസാന തീയതി 27

Webdunia
വെള്ളി, 24 ഫെബ്രുവരി 2012 (03:17 IST)
തന്നെ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ അന്ത്യശാസനം. ഫെബ്രുവരി 27ന്‌ മുമ്പ്‌ തന്നെ കര്‍ണാടക മുഖ്യമന്ത്രിയാക്കണമെന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തെ യദ്യൂരപ്പ അറിയിച്ചിരിക്കുന്നത്.

ഇരുപത്തേഴിന് മുമ്പ്‌ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ ഭാവിനടപടികള്‍ പ്രഖ്യാപിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്ന എം എല്‍ എമാരുടെ യോഗത്തിനുശേഷമാണ്‌ യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തിന്‌ അന്ത്യശാസനം നല്‍കിയത്‌.

ഫെബ്രുവരി 27ന് യദ്യൂരപ്പയുടെ എഴുപതാം ജന്മദിനമാണ്‍. ജന്മദിനത്തിന് തന്നെ പിന്തുണയ്ക്കുന്നവരെയെല്ലാം യെദ്യൂരപ്പ ക്ഷണിച്ചിട്ടുണ്ട്‌. ഇത്‌ കേന്ദ്ര നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ്‌ യെദ്യൂരപ്പയുടെ കണക്കുകൂട്ടല്‍. അനധികൃത ഖനനക്കേസില്‍ ലോകായുക്ത പ്രതിചേര്‍ത്തതിനെത്തുടര്‍ന്ന്‌ ആറുമാസം മുമ്പ്‌ രാജിവെയ്ക്കാന്‍ നിര്‍ബന്ധിതനായ യെദ്യൂരപ്പ തന്റെ വിശ്വസ്തനായ സദാനന്ദ ഗൗഡയെ തന്നെ മുഖ്യമന്ത്രിയാക്കി കരുത്തുകാട്ടിയിരുന്നു.