പ്രധാനമന്ത്രിയുടെ വസതി ഘരാവോ ചെയ്യും: കെജ്‌രിവാള്‍

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2012 (15:55 IST)
PTI
PTI
കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ അഴിമതി നടന്നെന്ന സി എ ജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്റെയും ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരിയുടെയും വസതികള്‍ ഘരാവോ ചെയ്യുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യാ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ നേതാവായ അദ്ദേഹം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഞായറാഴ്ചയായിരിക്കും ഘെരാവോ എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി പ്രവര്‍ത്തകര്‍ രാവിലെ 10 മണിക്ക് തന്നെ എത്തണമെന്ന് ആഹ്വനം ചെയ്തിട്ടുമുണ്ട്. ജന്ദര്‍ മന്ദറില്‍ നിന്നാണ് പ്രകടനം ആരംഭിക്കുക.

1.86 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് കല്‍ക്കരിപ്പാടം അനുവദിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണെന്നു കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.