പ്രണബ്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Webdunia
PRO
PRO
യുപിഎ രാഷ്‌ട്രപതി സ്ഥാനാര്‍ഥി പ്രണബ്‌ മുഖര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ പാര്‍ലമെന്റ്‌ ഓഫീസില്‍ എത്തിയാണ് അദ്ദേഹം പത്രിക നല്‍കിയത്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, മുലായം സിംഗ് യാദവ്, ലാലു പ്രസാദ് യാദവ്, ടി ആര്‍ ബാലു, രാം വിലാസ് പാസ്വാന്‍ തുടങ്ങിയവരും പ്രണബിനൊപ്പം എത്തിയിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അസാന്നിദ്ധ്യം ശ്രദ്ധേയമായി.

എന്‍ഡിഎ സഖ്യ കക്ഷികളായ ജെഡി(യു), ശിവസേന എന്നീ പാര്‍ട്ടികള്‍ പ്രണബിനെയാണ് പിന്തുണയ്ക്കുന്നത്.

മുന്‍ ലോക്സഭാ സ്പീക്കര്‍ പി എ സാങ്മയാണ് പ്രണബിന്റെ മുഖ്യ എതിരാളി. ബിജെപി, ജനതാ പാര്‍ട്ടി, എഐഎഡിഎംകെ, ബിജെഡി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ അദ്ദേഹത്തിനുണ്ട്.

നിലവിലെ സാഹചര്യത്തില്‍, 77-കാരനായ പ്രണബിനാണ് വിജയസാധ്യത കല്‍പ്പിക്കപ്പെടുന്നത്.