പ്രണബിനെ ഭീകരര്‍ നോട്ടമിടുന്നു

Webdunia
ബുധന്‍, 13 മാര്‍ച്ച് 2013 (17:40 IST)
PRO
PRO
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് ഭീകര സംഘടനകളുടെ ഭീഷണിയുള്ളതായി വിവരം. പ്രണബ് രാഷ്ട്രപതിയായ ശേഷമാണ് അജ്മല്‍ കസബിന്റെയും അഫ്സല്‍ ഗുരുവിന്റെയും ദയാഹര്‍ജികള്‍ തള്ളിയത്.

ഇവരുടെ വധശിക്ഷ നടപ്പാക്കിയതോടെയാണ് അദ്ദേഹം ഭീകരരുടെ നോട്ടപ്പുള്ളിയായത്. ഇതോടെ രാഷ്ട്രപതിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. രാഷ്ട്രപതി ഭവന്റെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിനുള്ളതിനേക്കാള്‍ ഗൌരവതരമാണ് പ്രണബിനുള്ള ഭീഷണി എന്നാണ് വിവരം.