പോസ്റ്റ്മോര്‍ട്ടം നടത്തിയ വനിതാ ഡോക്ടര്‍ മോര്‍ച്ചറിയില്‍ കൊല്ലപ്പെട്ടു

Webdunia
ഞായര്‍, 18 മാര്‍ച്ച് 2012 (16:34 IST)
PRO
PRO
പോസ്റ്റ്മോര്‍ട്ടം നടത്തി പുറത്തിറങ്ങിയ വനിതാ ഡോക്ടര്‍ ആശുപത്രി മോര്‍ച്ചറിയില്‍ കൊല്ലപ്പെട്ടു. മുംബൈയിലെ ഒരു സിവില്‍ ആശുപത്രിയിലെ ഡോക്ടറായ വിജയാ ചൌധരിയാണ്(48) കൊല്ലപ്പെട്ടത്. ഡോക്ടറുടെ ആഭരണങ്ങള്‍ ഊരിയെടുത്ത ശേഷം കൊലയാളി അവരുടെ മൃതദേഹം സംസ്കരിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

യുവ്‌രാജ് സേബില്‍(30) എന്നയാളാണ് കൊല നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്ന അജ്ഞാത മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ഇയാളാണ്.

കൊല നടന്ന ദിവസം വനിതാ ഡോക്ടര്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് അതേ വേഷത്തില്‍ ആഭരണങ്ങളും അണിഞ്ഞാണ് അവര്‍ ആശുപത്രിയില്‍ എത്തിയത്. ആഭരണങ്ങള്‍ കവരാനാണ് കൊല നടത്തിയതെന്നാണ് കരുതപ്പെടുന്നത്.

പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം ഡോക്ടറെ സേബില്‍ മോര്‍ച്ചറിയിലേക്ക് വിളിച്ചു വരുത്തി. മറ്റൊരു മൃതദേഹം കൂടി പോസ്റ്റ്മോര്‍ട്ടം ചെയ്യാനുണ്ടെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. തുടര്‍ന്ന് ഡോക്ടറെ കൊലപ്പെടുത്തി ആഭരണങ്ങള്‍ ഊരിയെടുത്തു. ഡോക്ടറുടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റി സംസ്കരിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

English Summary: Minutes after she performed a post-mortem at the Jalgaon Civil Hospital on Monday, a woman doctor was allegedly murdered inside the hospital morgue. The suspect, a man who disposed of unclaimed bodies for the hospital, also cremated the doctor's body after stripping it of its gold ornaments.