പെണ്‍കുഞ്ഞുങ്ങളെ കൊല്ലണം: സല്‍മ അന്‍സാരി

Webdunia
വെള്ളി, 11 ഫെബ്രുവരി 2011 (11:07 IST)
PRO
അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം വൈസ് പ്രസിഡന്റ് ഹമീദ് അന്‍‌സാരിയുടെ ഭാര്യ സല്‍മ അന്‍‌സാരിക്ക് വിനയാവുന്നു. പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്ന ഉടന്‍ അവരെ കൊന്നുകളയണം എന്ന സല്‍മയുടെ പ്രസ്താവന വിവാദത്തിലേക്ക്.

“എന്റെ വീക്ഷണത്തില്‍, പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്ന ഉടനെ മാതാപിതാക്കള്‍ അവരെ വിഷം കൊടുത്ത് കൊല്ലണം” എന്ന സല്‍മയുടെ പ്രസ്താവനയാണ് വിവാദമാവുന്നത്. യഥാര്‍ത്ഥത്തില്‍, പെണ്‍കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സല്‍മ.

വിവാദ പ്രസ്താവനകളിലൂടെ സല്‍മ നേരത്തെയും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞവര്‍ഷം വനിതാ സംവരണ ബില്ലിനെ കുറിച്ച് നടത്തിയ അഭിപ്രായ പ്രകടനമായിരുന്നു ഇതിലൊന്ന്. അടിസ്ഥാനപരമായി അവബോധം സൃഷ്ടിച്ചില്ല എങ്കില്‍ ബില്ലുകൊണ്ട് വലിയ പ്രയോജനമൊന്നും ഉണ്ടാവില്ല എന്നായിരുന്നു സല്‍മ അഭിപ്രായപ്പെട്ടത്.