പീഡനശ്രമം: സ്കൂള്‍ പ്രിന്‍സിപ്പാല്‍ അറസ്റ്റിലായി

Webdunia
വ്യാഴം, 27 ജൂണ്‍ 2013 (13:01 IST)
PTI
PTI
പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്കൂള്‍ പ്രിന്‍സിപ്പാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ബംഗാളിലെ ഒരു പ്രൈവറ്റ് സ്കൂളിലെ പ്രിന്‍സിപ്പാലായ ജോര്‍ജ്ജ് ബെര്‍നാഡ് ഷാ ഹല്‍ദാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്കൂളില്‍ വച്ചാ‍ണ് പെണ്‍കുട്ടിക്കെതിരെ പീഡനശ്രമം നടന്നത്. സ്കൂള്‍ വിട്ടതിനുശേഷം പ്രിന്‍സിപ്പാല്‍ വിദ്യാര്‍ത്ഥിനിയോട് തന്റെ റൂമിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് റൂമിലെത്തിയ വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പാല്‍ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമം നടത്തുകയുമായിരുന്നു.

റൂമില്‍ നിന്നും കുതറിയോടിയ പെണ്‍കുട്ടി വീട്ടിലെത്തി പീഡനശ്രമം വിവരിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് പ്രിന്‍സിപ്പാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇതിനു മുന്‍പും തന്നെ പ്രിന്‍സിപ്പാല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.