പാചകവാതക സമരം: ഐഒസി പ്ലാന്‍റ് പ്രവര്‍ത്തിച്ചു

Webdunia
തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2013 (17:13 IST)
PRO
സമരം മൂലം പാചക വാതക ലഭ്യതയില്‍ ഉണ്ടായ കുറവ് പരിഹരിക്കുന്നതിനായി പാരിപ്പള്ളിയിലെ ഐ.ഒ.സി പ്ലാന്‍റിലെ തൊഴിലാളികള്‍ ഉഷാറായി ഞായറാഴ്ചയിലും പണിയെടുത്തു. ഞായറാഴ്ച മാത്രം ഇവിടെ നിന്ന് 24 ലോഡ് പാചകവാതക സിലിണ്ടറുകളാണു കയറ്റി അയച്ചത്.

പാചക വാതക ക്ഷാമം ഉണ്ടാവരുതെന്ന് മന്ത്രി ഷിബു ജോണ്‍ പ്ലാന്‍റിലെ തൊഴിലാളികളോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് ഫലവത്താക്കുക എന്ന ലക്‍ഷ്യത്തോടെ തന്നെയായിരുന്നു തൊഴിലാളികള്‍ അവധി ആയിട്ടുപോലും ഞായറാഴ്ച തകൃതിയായി പണി ചെയ്തത്.

എന്നാല്‍ തിരുവോണ ദിവസം തൊഴിലാളികള്‍ പണിക്കു വരില്ല. എങ്കിലും ഇത്രയധികം ലോഡ് പാചക വാതകം റീഫില്‍ ചെയ്തത് പുറത്തെത്തിച്ചത് പാചകവാതക ക്ഷാമത്തിന്‌ ഒരളവ് ആശ്വാസമാകും.