പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മകളെക്കൊണ്ട് ഭിക്ഷയെടുപ്പിച്ചു!

Webdunia
വ്യാഴം, 29 മാര്‍ച്ച് 2012 (12:50 IST)
PRO
PRO
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ മക്കളെ ശിക്ഷിക്കുന്ന മാതാപിതാക്കള്‍ സാധാരണമാണ്. എന്നാല്‍ ഇവിടെ ഒരച്ഛന്‍ മകള്‍ക്ക് ‘ജീവിതത്തിന്റെ പ്രയാസങ്ങള്‍‘ മനസ്സിലാക്കിക്കൊടുക്കാന്‍ തന്നെ തീരുമാനമെടുക്കുകയായിരുന്നു. മൈസൂരില്‍ നിന്നുള്ള പ്രകാശ് സ്വാമിയാണ് പരീക്ഷയില്‍ മോശം മാര്‍ക്ക് വാങ്ങിയ 12-കാരിയായ മകളെക്കൊണ്ട് ഭിക്ഷയെടുപ്പിച്ചത്.

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പ്രകാശിന്റെ മകള്‍. സ്കൂ‍ള്‍ യൂണിഫോമില്‍ ക്ഷേത്രത്തിന് മുന്നില്‍ കൊണ്ടിരുത്തി ഭിക്ഷയെടുപ്പിച്ചാണ് ഇയാള്‍ മകളെ ശിക്ഷിച്ചത്. ക്ഷേത്രത്തിന്റെ മുന്നില്‍ ഇരുന്ന് കരയുകയായിരുന്ന കുട്ടിയെ സന്നദ്ധ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാളുടെ പേരില്‍ കേസെടുത്തു. മോശം മാര്‍ക്ക് വാങ്ങുന്നതിനും രാവിലെ വൈകി ഉണരുന്നതിനും പിതാവ് തന്നെ എന്നും വഴക്ക് പറയാറുണ്ടെന്ന് കുട്ടി പറഞ്ഞു. മകള്‍ ‘തന്റെ അഭിമാനത്തിന് കളങ്കം വരുത്തി‘, അവളെ ഇനി സ്വീകരിക്കില്ല എന്ന നിലപാടിലാണ് പ്രകാശ് ഇപ്പോള്‍.

English Summary: In a shocking incident, a 12-year-old girl was forced to beg by her father in Mysore after she scored poorly in her exams.