പതിമൂന്നുകാരിയെ ജഡ്ജി പീഡിപ്പിച്ചു!

Webdunia
വ്യാഴം, 24 ജനുവരി 2013 (14:24 IST)
PRO
PRO
യുപിയിലെ ഗോണ്ട ജില്ലയില്‍ ഒരു പതിമൂന്നുകാരിയെ ജഡ്‌ജി തന്റെ ചേമ്പറില്‍ വച്ച്‌ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജഡ്‌ജിക്കെതിരേ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി പീഡനത്തിനിരയായ ദിവസം തന്നെ ഒരു 21 കാരിയും ജഡ്‌ജിയുടെ ചേമ്പറില്‍ പീഡനത്തിനിരയായതായി റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ ഇവര്‍ പരാതി നല്‍കിയിട്ടില്ല.

പ്രായപൂര്‍ത്തിയായോ എന്ന്‌ പരിശോധിക്കുന്നതിന്റെ ഭാഗമായി പെണ്‍കുട്ടിയെ ചേമ്പറില്‍ വിളിച്ചുവരുത്തി വിവസ്‌ത്രയാക്കുകയും ശരീരഭാഗങ്ങളില്‍ അനാവശ്യമായി സ്‌പര്‍ശിക്കുകയും ചെയ്‌തുവെന്നാണ്‌ പരാതിയില്‍ പറയുന്നത്‌. പീഡനത്തിനിരയായ രണ്ടു പേരും തട്ടിക്കൊണ്ടുപോകലിന്‌ ഇരയായവരാണ്‌.

ജഡ്‌ജിയുടെ അറസ്‌റ്റ് ആവശ്യപ്പെട്ട്‌ ബുധനാഴ്‌ച ഗോണ്ട ജില്ലാ കോടതിയിലെ അഭിഭാഷകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചേമ്പര്‍ തല്ലിത്തകര്‍ക്കുകയും ചെയ്‌തു.