പഞ്ചാബില്‍ ട്രെയിന്‍തട്ടി നാലു കുട്ടികള്‍ മരിച്ചു

Webdunia
ശനി, 15 ജനുവരി 2011 (14:18 IST)
പഞ്ചാബില്‍ ട്രെയിന്‍തട്ടി നാലു സ്കൂള്‍ കുട്ടികള്‍ മരിച്ചു. ഫിറോസ്‌പുരില്‍ ടെംമ്പോയില്‍ പാസഞ്ചര്‍ ട്രെയിന്‍ ഇടിച്ചാണ് കുട്ടികള്‍ മരിച്ചത്. ആളില്ലാത്ത ലെവല്‍ ക്രോസില്‍വച്ചാണ്‌ അപകടം.

രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. മരിച്ച പെണ്‍കുട്ടികള്‍ എട്ട് വയസ്സുള്ളവരാണ്. ശനിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്.

ലെവല്‍ ക്രോസ് കടക്കുമ്പോള്‍ ടെംമ്പോയ്ക്ക് ചെറിയ തകരാര്‍ സംഭവിച്ചു. ഇതേതുടര്‍ന്ന് തകരാര്‍ പരിശോധിക്കാന്‍ ഡ്രൈവര്‍ പുറത്തിറങ്ങിയപ്പോഴാണ് ട്രയിന്‍ ടെംമ്പോയിലിടിച്ചത്. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.